ടോക്യോ: ഏഴുവര്‍ഷത്തിനിടെ ജപ്പാനില്‍ വീശിയ ഏറ്റവും അപകടകാരിയായ തലാസ് ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 34 ആയി. 57 പേരെ കാണാനില്ല. അതേസമയം, വടക്കുകിഴക്കന്‍ അമേരിക്കയില്‍ വീശിയ ലീ കൊടുങ്കാറ്റ് തിങ്കളാഴ്ച മിസിസിപ്പി പെരുമഴയും വെള്ളപ്പൊക്കവുമുണ്ടാക്കി. വരുംദിവസങ്ങളില്‍ കാറ്റ് അലബാമ, ടെന്നിസി, കെന്റക്കി എന്നിവിടങ്ങളിലേക്ക് നീങ്ങുമെന്ന് യു.എസ്. നാഷണല്‍ ഹരിക്കെയ്ന് സെന്റര്‍ അറിയിച്ചു.
ജപ്പാനിലെ നാര, വകയാമ പ്രദേശങ്ങളില്‍ നിന്ന് കാണാതായവര്‍ക്കായി തിരച്ചില്‍ നടക്കുകയാണ്. നാചികാത്സൂറ, തനാബെ, ഷിംഗു, ഹിഡകാഗവ എന്നിവടങ്ങളിലെ 4,702 കുടുംബങ്ങള്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും മൂലം മറ്റുപ്രദേശങ്ങളില് നിന്ന് ഒറ്റപ്പെട്ടിരിക്കുകയാണ്. ഹെലിക്കോപ്റ്ററിന്റെ സഹായത്തോടെ ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കാറ്റ് വീശാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ 4.6 ലക്ഷം പേരോട് അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും പാലങ്ങളുടെയും റോഡുകളുടെയും തകര്‍ച്ചയും രക്ഷാ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നുണ്ട്.
അമേരിക്കയിലെ ലൂസിയാനയില്‍ ആറായിരത്തിലേറെ പേര്‍ക്ക് ഞായറാഴ്ചമുതല്‍ വൈദ്യുതി മുടങ്ങി. മെക്സിക്കന്‍ ഉള്‍ക്കടല്‍ മേഖലയില്‍ കാറ്റ് വീശാനിടയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. അമേരിക്കയുടെ തീരം വിട്ടുള്ള എണ്ണ ഉത്പാദനത്തിന്റെ 60 ശതമാനവും ഇവിടെയാണ്.
അതിനിടെ, കാറ്റിയ എന്ന മറ്റൊരു ചുഴലിക്കാറ്റുകൂടി അറ്റ്ലാന്റിക് സമുദ്രത്തില്‍ രൂപപ്പെടുന്നുണ്ട്.